ഗള്‍ഫ്: ഏഷ്യക്കാര്‍ മുന്നില്‍
ദുബായ്: ഈയിടെ യുഎഇയില്‍ 25,000 വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ കൂടുതലും നേടിയത് ഏഷ്യക്കാര്‍. യുഎഇയിലെ തൊഴില്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ ഖസ്റാജി അറിയിച്ചതാണ് ഇക്കാര്യം.
യുഎഇ സോഷ്യോളജിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2002 ജനവരി മുതല്‍ ഒക്ടോബര്‍ വരെ അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുടെ കണക്ക് പ്രകാരമാണിത്.
വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുമ്പോള്‍ എല്ലാ രാജ്യക്കാര്‍ക്കും തുല്ല്യപ്രാധാന്യം അനുവദിച്ചിരുന്നെങ്കിലും ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ പെര്‍മിറ്റുകള്‍ നേടിയത്.












Click it and Unblock the Notifications