കുവൈത്ത്: മൂന്ന് മലയാളികളെ ശിക്ഷിച്ചു
തിരുവനന്തപുരം: കുവൈത്തിലെ ഫസ്റ് ഇന്‍സ്റന്‍സ് കോടതി മൂന്ന് മലയാളികള്‍ക്ക് ശിക്ഷവിധിച്ചു. സാല്‍മിയ ഇന്ത്യന്‍ സ്കൂളിന്റെ ഫണ്ട് കുവൈത്ത് യുദ്ധകാലത്ത് തിരിമറി നടത്തി എന്ന കുറ്റത്തിനാണ് ശിക്ഷ.
നേരത്തെ കുവൈത്തിലായിരുന്ന ഇപ്പോഴത്തെ ഏഷ്യാനെറ്റ് മാനേജിംഗ് എഡിറ്റര്‍ കെ.പി. മോഹനന്‍, കുവൈത്ത് ചാണ്ടി, മാത്യു ഫിലിപ്പ് എന്നിവരെയാണ് കുവൈത്ത് കോടതി ശിക്ഷിച്ചത്. ഇതില്‍ മോഹനനെയും മാത്യുഫിലിപ്പിനെയും എട്ട് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
കരുണാകരന്റെ അടുത്തയാള്‍ കൂടിയായ കുവൈത്ത് ചാണ്ടിയ്ക്ക് 500 ദിനാര്‍ പിഴ മാത്രമാണ് ശിക്ഷയായി കോടതി വിധിച്ചത്. കുവൈത്ത് യുദ്ധകാലത്ത് സാല്‍മിയ ഇന്ത്യന്‍ സ്കൂളിന്റെ ഫണ്ട് ഇവര്‍ മൂന്ന് പേരും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കേസ്. ഈ വിധിക്കെതിരെ മോഹനന്‍ ഇന്ത്യയിലും കുവൈത്തിലും നിയമനടപടിക്കൊരുങ്ങുന്നതായി അറിയുന്നു.












Click it and Unblock the Notifications