യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു
ദുബായ്: യുഎഇയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് നിയമാനുസൃതം രാജ്യം വിട്ടുപോകാന്‍ യുഎഇ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നരലക്ഷത്തോളം വിദേശികള്‍ വേണ്ടത്ര രേഖകളില്ലാതെ യുഎഇയില്‍ തങ്ങുന്നുവെന്നതാണ് സര്‍ക്കാര്‍ കണക്ക്.
ജനവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റുകളും എംബസികളും വിമാനക്കമ്പനികളും അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ കോണ്‍സുലേറ്റുകള്‍ വിതരണം ചെയ്യും. പക്ഷെ ഇതിന് യുഎഇയില്‍ എത്താനുണ്ടായ സാഹചര്യം അനധികൃതമായി അവിടെ തങ്ങുന്നവര്‍ ബോധിപ്പിക്കണം. അരലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎഇയില്‍ തങ്ങുന്നുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റുകളം എംബസികളും കരുതുന്നു. പൊതുമാപ്പ് ലഭിച്ചവരെ കുറഞ്ഞ വിമാനക്കൂലിയില്‍ ഇന്ത്യയിലെത്തിക്കാന്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ തയ്യാറാകും. ഇതിനായുള്ള വിമാനനിരക്ക് എയര്‍ ഇന്ത്യ ഉടന്‍ പ്രഖ്യാപിക്കും. പൊതുമാപ്പ് ലഭിച്ചവരെ ഇന്ത്യയിലെത്തിക്കാന്‍ ഗള്‍ഫ് എയര്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കും.
1996ലാണ് യുഎഇ സര്‍ക്കാര്‍ ആദ്യമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് അരലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎഇ വിട്ടു. പൊതുമാപ്പ് പ്രകാരം യുഎഇ വിടുന്നവര്‍ ഒരു വര്‍ഷത്തേക്ക് വീണ്ടും ആ രാജ്യത്തേക്ക് കടക്കാതിരിക്കാന്‍ നോ എന്‍ട്രി ബാധകമാക്കും.












Click it and Unblock the Notifications