ബിപിഎല്‍: സൗദിയില്‍ റോമിംഗ്
കോഴിക്കോട്: ബിപിഎല്‍ മൊബൈല്‍ സൗദി അറേബ്യയില്‍ റോമിംഗ് സൗകര്യം ഏര്‍പ്പെടുത്തി. സൗദി ടെലികോമുമായ ി ചേര്‍ന്നാണ് ബിപിഎല്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൗദിയിലെ മലയാളികളെ ഉദ്ദേശിച്ചാണ് ബിപിഎല്ലിന്റെ ഈ സൗകര്യം. ഇതനുസരിച്ച് സൗദിയിലെ ബിപിഎല്‍ മൊബൈല്‍ വരിക്കാര്‍ക്ക് ഫോണ്‍ വിളിക്കാം. കാളുകള്‍ സ്വീകരിക്കാം. ഹജ് തീര്‍ത്ഥാടനം മുന്നില്‍ കണ്ടാണ് ഇത്.
റിയാദ്, ജിദ്ദ, ദമാം, തയ്ഫ്, തബൂക്ക്, മദീന, ഉനയ്സ, മെക്ക, അബ എന്നിവിടങ്ങളില്‍ ബിപിഎല്‍ മൊബൈല്‍ വരിക്കാര്‍ക്ക് സമ്പൂര്‍ണ്ണ റോമിംഗ് സൗകര്യം ലഭിക്കും. സൗദിയില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി 10.59 വരെ എയര്‍ ടൈം നിരക്ക് മിനിറ്റിന് 10.25 രൂപയായിരിക്കും. രാത്രി 11 മുതല്‍ രാവിലെ 8.59 വരെ 6.50 രൂപയും ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ എയര്‍ ടൈം നിരക്ക് മിനിറ്റിന് 6.50 രൂപ തന്നെയായിരിക്കും. ഇന്ത്യയിലേക്കുള്ള വിളികള്‍ക്ക് രാത്രി എട്ടു മുതല്‍ 12 വരെ നിരക്കില്‍ 20 ശതമാനം കുറവുണ്ടായിരിക്കും. രാത്രി 12 മണി മുതല്‍ രാവിലെ ആറ് വരെ നിരക്കില്‍ 40 ശതമാനം കുറവുണ്ടായിരിക്കും. ഇന്ത്യയിലേക്ക് വിളിക്കാന്‍ സാധാരണ നിരക്ക് മിനിറ്റിന് 70. 50 രൂപയാണ്. 15 ശതമാനം സര്‍ചാര്‍ജ് അടക്കം 82 രൂപ വരും.
മൊബൈലിലേക്ക് വരുന്ന എസ്എംഎസ് സന്ദേശങ്ങള്‍ സൗജന്യമായി സ്വീകരിക്കാം. സൗദി അറേബ്യയ്ക്കുള്ളില്‍ എസ്എംഎസ് അയക്കാന്‍ സര്‍ചാര്‍ജ് അടക്കം ഒരു സന്ദേശത്തിന് 4.43 രൂപ വരും. മറ്റ് മൊബൈല്‍ ശൃംഖലകളിലേക്ക് എസ്എംഎസ് അയക്കാന്‍ സര്‍ചാര്‍ജ് ഉള്‍പ്പെടെ 10 രൂപ വരും.












Click it and Unblock the Notifications