ദുബായില്‍ മതിമറക്കാം...
ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍-2003 വ ിളിപ്പാടകലെ. ജനവരി 15 ബുധനാഴ്ച മുതല്‍ ഒരു മാസക്കാലം ദുബായ് ഇനി ഷോപ്പിംഗ് ഫെസ്റിവലിന്റെ ലഹരിയില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും രസം തേടി, ഷോപ്പിംഗ് ഉല്ലാസത്തിനായി ആളുകള്‍ ദുബായ് തെരുവുകളില്‍ നിറഞ്ഞുതുടങ്ങി. ജനവരി 15 മുതല്‍ ഫിബ്രവരി 15 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍. ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം എന്നതാണ് ഷോപ്പിംഗ് ഫെസ്റിവലിന്റെ മുദ്രാവാക്യം.
ഇറാഖിനെ ആക്രമിക്കാന്‍ യുഎസ്-ബ്രിട്ടീഷ് സഖ്യം വട്ടം കൂട്ടുന്നുണ്ടെങ്കിലും ദുബായിലെ ഉത്സവത്തിന്റെ രസം കൊല്ലാന്‍ യുദ്ധത്തിനായിട്ടില്ല. ദുബായ് ഷോപ്പിംഗ് ഫെസ്റിവലിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായ സയിദ് മൊഹമ്മദ് അല്‍ നബൂദ അവസാന ഒരുക്കങ്ങള്‍ പരിശോധിച്ചുവരികയാണ്.
ഡസര്‍ട്ട് ക്യാമ്പ് ഇക്കുറിയും സഞ്ചാരികള്‍ക്ക് പ്രിയമാകും. മരുഭൂമിയുടെ ചൂടും ചൂരും അറിയാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയുള്ളതാണ് ഡസര്‍ട്ട് ക്യാമ്പിലൂടെയുള്ള യാത്ര. മരുഭൂമിയില്‍ ഒരുക്കിയിരിക്കുന്ന ചെറിയ ടെന്റുകളില്‍ വളരെ ചെറിയ തുകയ്ക്ക് താമസിക്കാം. ഡസര്‍ട്ട് ക്യാമ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുടുംബത്തിനും പ്രത്യേകം പ്രത്യേകം പ്രവേശന കവാടമുണ്ട്.
കാളപ്പോര് തന്നെ മറ്റൊരാകര്‍ഷണം. ഒരേ സമയം 3,000 പേര്‍ക്ക് ഇരിക്കാവുന്ന പോര്‍ക്കളങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാളപ്പോരിന്റെ എരിവും ചങ്കിടിപ്പും സഞ്ചാരികള്‍ക്ക് ഹരം പകരും. എല്ലാ ദിവസവും കാളപ്പോരുണ്ടായിരിക്കും.
ഫ്രെഡ് എന്റര്ടെയിന്റ്മെന്റ് ഒരുക്കിയിരിക്കുന്ന പൊലീസ് അക്കാദമി സ്റണ്ട് ഷോയില്‍ അടിയും ഇടിയും കാര്തകര്ക്കലും എല്ലാം കാണാം. കാറോട്ടം, കാര്‍ ഇടിച്ച് തകര്‍ക്കല്‍- ഇതൊക്കെ യുവാക്കളുടെ ഞരമ്പുകളെ ത്രസിപ്പിക്കും. പക്ഷെ ഇവിടെ ത്രില്‍ മാത്രമല്ല, പിരിമുറുക്കം കുറയ്ക്കാന്‍ അല്പം തമാശകളും അരങ്ങേറും.
മുറാഖാബത്ത് തെരുവില്‍ പ്രത്യേകം സ്പോര്‍ട്സ് സോണ്‍ ഒരുക്കിയിട്ടുണ്ട്. കായികവിരുന്നാസ്വദിക്കേണ്ടവര്ക്ക് ഇവിടെ ദിവസം മുഴുവന്‍ ഉല്ലാസം. ബോളിബാള്‍, ബാസ്കറ്റ് ബാള്‍, ടേബിള്‍ ടെന്നീസ്, ഫുട്ബാള്‍....എന്നുവേണ്ട ഒട്ടേറെ കളികള്‍ ഇവിടെ ദിവസവും അരങ്ങേറും.
കുട്ടികള്‍ക്ക് തലതല്ലിച്ചിരിക്കാനും സ്വയം മറന്ന് തുള്ളാനും റിക്ക തെരുവില്‍ പോകൂ. അവിടെ സര്‍ക്കസും വീഡിയോ ഗെയിമുകളും മറ്റ് കുട്ടിക്കളികളും റെഡി. കാപ്പിരികളുടെ കരുത്തും മെയ്വഴക്കവും ആസ്വദിക്കാവുന്ന ആഫ്രിക്കന്‍ സര്‍ക്കസ് ഇത്തവണത്തെ പ്രത്യേകതയാണം.
അത് അല്‍ സീഫ് തെരുവില്‍ മുഖ്യആകര്‍ഷണം ജയന്റ് വീല്‍ തന്നെ. രാക്ഷസവലിപ്പത്തിലുള്ള ചക്രം. ഷോപ്പിംഗ് ഫെസ്റിവലിന്റെ പ്രാണന് ഈ ചക്രത്തിലുണ്ടെന്ന് ഫെസ്റിവല്‍ പ്രോജക്ടുകളുടെ മേധാവി ഇബ്രാഹി അബ്ദുല്‍ റഹിം.
മുറാഖബത്ത് തെരുവിലെ തമാശച്ചന്തയും രസികന്‍ വിനോദമായിരിക്കും. അല്‍ സീഫ് തെരുവിലെ സൂക്കില്‍ 51 റീട്ടെയില്‍ സ്റാളുകള്‍ ഉണ്ട്. ഫാഷന്‍, ഇലക്ടോണിക്സ്, സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 51 സ്റാളുകള്‍.
അല്‍ ദിയാഫ തെരുവില്‍ ബൗളിംഗ്, പാമ്പും കോണിയും, ഡൊമിനോയും ഉണ്ട്. ഹെറിറ്റേജ് വില്ലേജില്‍ പരമ്പരാഗത അറബിജീവിത ശൈലികള്‍ കണ്ടാസ്വദിക്കാം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications