കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ മതിമറക്കാം...

  • By Super
Google Oneindia Malayalam News

ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍-2003 വ ിളിപ്പാടകലെ. ജനവരി 15 ബുധനാഴ്ച മുതല്‍ ഒരു മാസക്കാലം ദുബായ് ഇനി ഷോപ്പിംഗ് ഫെസ്റിവലിന്റെ ലഹരിയില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും രസം തേടി, ഷോപ്പിംഗ് ഉല്ലാസത്തിനായി ആളുകള്‍ ദുബായ് തെരുവുകളില്‍ നിറഞ്ഞുതുടങ്ങി. ജനവരി 15 മുതല്‍ ഫിബ്രവരി 15 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍. ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം എന്നതാണ് ഷോപ്പിംഗ് ഫെസ്റിവലിന്റെ മുദ്രാവാക്യം.

ഇറാഖിനെ ആക്രമിക്കാന്‍ യുഎസ്-ബ്രിട്ടീഷ് സഖ്യം വട്ടം കൂട്ടുന്നുണ്ടെങ്കിലും ദുബായിലെ ഉത്സവത്തിന്റെ രസം കൊല്ലാന്‍ യുദ്ധത്തിനായിട്ടില്ല. ദുബായ് ഷോപ്പിംഗ് ഫെസ്റിവലിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായ സയിദ് മൊഹമ്മദ് അല്‍ നബൂദ അവസാന ഒരുക്കങ്ങള്‍ പരിശോധിച്ചുവരികയാണ്.

ഡസര്‍ട്ട് ക്യാമ്പ് ഇക്കുറിയും സഞ്ചാരികള്‍ക്ക് പ്രിയമാകും. മരുഭൂമിയുടെ ചൂടും ചൂരും അറിയാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയുള്ളതാണ് ഡസര്‍ട്ട് ക്യാമ്പിലൂടെയുള്ള യാത്ര. മരുഭൂമിയില്‍ ഒരുക്കിയിരിക്കുന്ന ചെറിയ ടെന്റുകളില്‍ വളരെ ചെറിയ തുകയ്ക്ക് താമസിക്കാം. ഡസര്‍ട്ട് ക്യാമ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുടുംബത്തിനും പ്രത്യേകം പ്രത്യേകം പ്രവേശന കവാടമുണ്ട്.

കാളപ്പോര് തന്നെ മറ്റൊരാകര്‍ഷണം. ഒരേ സമയം 3,000 പേര്‍ക്ക് ഇരിക്കാവുന്ന പോര്‍ക്കളങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാളപ്പോരിന്റെ എരിവും ചങ്കിടിപ്പും സഞ്ചാരികള്‍ക്ക് ഹരം പകരും. എല്ലാ ദിവസവും കാളപ്പോരുണ്ടായിരിക്കും.

ഫ്രെഡ് എന്റര്‍ടെയിന്റ്മെന്റ് ഒരുക്കിയിരിക്കുന്ന പൊലീസ് അക്കാദമി സ്റണ്ട് ഷോയില്‍ അടിയും ഇടിയും കാര്‍തകര്‍ക്കലും എല്ലാം കാണാം. കാറോട്ടം, കാര്‍ ഇടിച്ച് തകര്‍ക്കല്‍- ഇതൊക്കെ യുവാക്കളുടെ ഞരമ്പുകളെ ത്രസിപ്പിക്കും. പക്ഷെ ഇവിടെ ത്രില്‍ മാത്രമല്ല, പിരിമുറുക്കം കുറയ്ക്കാന്‍ അല്പം തമാശകളും അരങ്ങേറും.

മുറാഖാബത്ത് തെരുവില്‍ പ്രത്യേകം സ്പോര്‍ട്സ് സോണ്‍ ഒരുക്കിയിട്ടുണ്ട്. കായികവിരുന്നാസ്വദിക്കേണ്ടവര്‍ക്ക് ഇവിടെ ദിവസം മുഴുവന്‍ ഉല്ലാസം. ബോളിബാള്‍, ബാസ്കറ്റ് ബാള്‍, ടേബിള്‍ ടെന്നീസ്, ഫുട്ബാള്‍....എന്നുവേണ്ട ഒട്ടേറെ കളികള്‍ ഇവിടെ ദിവസവും അരങ്ങേറും.

കുട്ടികള്‍ക്ക് തലതല്ലിച്ചിരിക്കാനും സ്വയം മറന്ന് തുള്ളാനും റിക്ക തെരുവില്‍ പോകൂ. അവിടെ സര്‍ക്കസും വീഡിയോ ഗെയിമുകളും മറ്റ് കുട്ടിക്കളികളും റെഡി. കാപ്പിരികളുടെ കരുത്തും മെയ്വഴക്കവും ആസ്വദിക്കാവുന്ന ആഫ്രിക്കന്‍ സര്‍ക്കസ് ഇത്തവണത്തെ പ്രത്യേകതയാണം.

അത് അല്‍ സീഫ് തെരുവില്‍ മുഖ്യആകര്‍ഷണം ജയന്റ് വീല്‍ തന്നെ. രാക്ഷസവലിപ്പത്തിലുള്ള ചക്രം. ഷോപ്പിംഗ് ഫെസ്റിവലിന്റെ പ്രാണന്‍ ഈ ചക്രത്തിലുണ്ടെന്ന് ഫെസ്റിവല്‍ പ്രോജക്ടുകളുടെ മേധാവി ഇബ്രാഹി അബ്ദുല്‍ റഹിം.

മുറാഖബത്ത് തെരുവിലെ തമാശച്ചന്തയും രസികന്‍ വിനോദമായിരിക്കും. അല്‍ സീഫ് തെരുവിലെ സൂക്കില്‍ 51 റീട്ടെയില്‍ സ്റാളുകള്‍ ഉണ്ട്. ഫാഷന്‍, ഇലക്ടോണിക്സ്, സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 51 സ്റാളുകള്‍.

അല്‍ ദിയാഫ തെരുവില്‍ ബൗളിംഗ്, പാമ്പും കോണിയും, ഡൊമിനോയും ഉണ്ട്. ഹെറിറ്റേജ് വില്ലേജില്‍ പരമ്പരാഗത അറബിജീവിത ശൈലികള്‍ കണ്ടാസ്വദിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X