റിയാദില്‍ ഇന്ത്യന്‍ സ്കൂള്‍ തുടങ്ങുന്നു
റിയാദ്: തെക്കന്‍ റിയാദിലെ അല്‍ അസിസിയ ജില്ലയില്‍ ഇന്ത്യന്‍ സ്കൂള്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ സ്കൂള്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റിയാദില്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങുന്നതിനുള്ള അനുമതി റിയാദ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അടുത്ത വിദ്യാഭ്യാസ വര്‍ഷത്തിലായിരിക്കും സ്കൂള്‍ തുടങ്ങുന്നത്. പുതിയ സ്കൂളില്‍ സി ബി എസ് ഇ സിലബസായിരിക്കും. വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ ഈ മാസം അവസാനത്തോടെ തുടങ്ങും.
അല്‍-അസിസിയ പ്രദേശത്ത് മതിയായ സ്കൂളുകളില്ലാത്തതിനാലാണ് ഇവിടെ സ്കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് തോമസ് ചാണ്ടി പറഞ്ഞു.
ജിദ്ദയിലും ദമാമിലും അല്‍-ക്വാസിമിലും ഇതുപോലുള്ള സ്കൂളുകള്‍ തുടങ്ങാന്‍ ആലോചനയുണ്ട്. റിയാദ് സ്കൂളില്‍ ആദ്യവര്‍ഷം എല്‍ കെ ജി മുതല്‍ അഞ്ചാം സ്റാന്റേഡ് വരെ ക്ലാസുകളുണ്ടാവും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 12ാ-ം സ്റാന്റേഡ് വരെയുള്ള ക്ലാസുകള്‍ തുടങ്ങും.
കുവൈത്തില്‍ മൂന്ന് ഇന്ത്യന്‍ സ്കൂളുകള്‍ തോമസ് ചാണ്ടി ഇപ്പോള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications