മുതിര്‍ന്നവര്‍ക്ക് എയറിന്ത്യയില്‍ ഇളവ്
മുംബൈ: പ്രായം കൂടിയ യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്ക് ഇളവ് നല്കാന്‍ എയറിന്ത്യ തീരുമാനിച്ചു. പാശ്ചാത്യരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന 60ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഇളവ്.
65 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ക്കും 60 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് ഇളവ്. ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, ചിക്കാഗോ, യുഎസ്എയില്‍ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്കായിരിക്കും യാത്രാക്കൂലിയില്‍ ഇളവ് നല്കുക.
യൂറോപ്പ്, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ പൊതുവായി യാത്രക്കാര്‍ക്ക് നല്കുന്ന ഇളവുകള്‍ക്കു പുറമെ മുതിര്‍ന്നവര്‍ക്ക് വിമാനയാത്രാക്കൂലിയില്‍ നാലിലൊന്ന് കിഴിവ് ലഭിക്കും.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഈ ഇളവ് ലഭ്യമാകും. അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഗോവ, ഗുവാഹതി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നീ ഏത് വിമാനത്താവളങ്ങളില്‍ നിന്നും പറക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാനിരക്കിലെ ഇളവ് നല്കും.
ഈ ഇളവുകളുടെ കാലാവധി യഥാക്രമം നാല് മാസവും ആറ് മാസവും ആണ്. ഇളവുകള്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ ഫിബ്രവരി 15നും മാര്‍ച്ച് 31നും ഇടയില്‍ യാത്രചെയ്തിരിക്കണം. മെയ് 31നോ ആഗസ്ത് ഒന്നിനോ ഉള്ളില്‍ മടങ്ങിവരികയും വേണം. ഇന്ത്യയില്‍ നിന്നും ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, ചിക്കാഗോ എന്നിവിടങ്ങളിലേക്ക് യാത്രചെന്നുവര്‍ എയറിന്ത്യ വിമാനങ്ങളില്‍ തന്നെ യാത്ര ചെയ്തിരിക്കണം. എന്നാല്‍ യുഎസിനകത്ത് യാത്ര ചെയ്യുമ്പോള്‍ യുഎസ് വിമാനങ്ങളില്‍ യാത്ര ചെയ്യാം.












Click it and Unblock the Notifications