യുഎസിലെ ഇന്ത്യക്കാരുടെ തിങ്ക്ടാങ്ക്
വാഷിംഗ്ടണ്‍: യുഎസില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം നേടിയ ഇന്ത്യക്കാര്‍ ഒരു ചിന്താസമൂഹത്തിന് രൂപം നല്കി. അമേരിക്കന്‍ പോളിസി ഇന്‍സ്റിറ്റ്യൂട്ട് എന്നാണ് സംഘടനയുടെ പേര്.
ഇന്‍ഫോ യുഎസ്എയുടെ സിഇഒയായ വിനോദ് ഗുപ്ത, പ്രൊവിഡിയന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ ശൈലേഷ് മെഹ്ത, ഹൃദ്രോഗവിദഗ്ധരായ സാക് സക്കറിയ, അക്ഷയ് ദേശായ്, മക്ന്‍സിയില്‍ നിന്നുള്ള രജത് ഗുപ്ത, അദില്‍ സൈനുല്‍ഭി, അഡ്വൈസറി ബോര്‍ഡ് കമ്പനിയിലെ അനീഷ് ചോപ്ര, ഗോള്‍ഡ്മാന്‍ സാക്സില്‍ ജോലി ചെയ്തിരുന്ന ഗിരീഷ് റെഡ്ഡി, മേരിലാന്റ് സര്‍വകലാശാലയിലെ സോണാല്‍ ദേശായി എന്നിവരാണ് ഈ ചിന്താസംഘത്തിലെ മുന്‍നിര അംഗങ്ങള്‍.
ഒരു രാഷ്ട്രീയപാര്‍ട്ടികളോടും ചായ്വില്ലാതെ സ്വതന്ത്രമായിട്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്ന് സംഘടനാ നേതാക്കള്‍ അവകാശപ്പെടുന്നു. ഈ സംഘടനയ്ക്ക് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) ഉണ്ടായിരിക്കില്ല. (സാധാരണ പിഎസികള്‍ ആണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും സംഭാവനകള്‍ നല്കുന്ന പതിവ്.) അതായത് സംഘടന ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും സംഭാവന നല്കില്ലെന്നര്‍ത്ഥം. അതേ സമയം ഈ സംഘടനയിലെ അംഗങ്ങള്‍ക്ക് അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ സംഭാവനകള്‍ നല്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല.
വാഷിംഗ്ടണ്‍ ആണ് സംഘടനയുടെ ആസ്ഥാനം. സെക്യൂരിറ്റി സൈബര്‍ സ്പേസിന് വേണ്ടി പുതിയ ദേശീയ നയം രൂപീകരിക്കുന്ന വേളയില്‍ നിര്‍ദേശങ്ങള്‍ നല്കാനും പഠനങ്ങള്‍ തയ്യാറാക്കാനും സംഘടന സഹായിക്കും. ഇന്ത്യയിലെ സാമ്പത്തിക വികസനം, അന്താരാഷ്ട്ര വ്യാപാരം എന്നിവ സംബന്ധിച്ച് പഠനങ്ങള്‍ തയ്യാറാക്കാനും സംഘടന സഹായിക്കും.
ഇപ്പോള്‍ 2004ലെ തിരഞ്ഞെടുപ്പ് വേളയ്ക്ക് മുന്നോടിയായി അമേരിക്കയിലെ ഇന്ത്യക്കാരുടെ സമൂഹത്തെ തയ്യാറാക്കാനും സംഘടന ഒരുക്കങ്ങള്‍ നടത്തും. യുഎസിലെ മറ്റ് ചിന്താസമൂഹങ്ങളുമായും അക്കാദമിക സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.


Click it and Unblock the Notifications