സ്ത്രീഫോറത്തിന്റെ ആദ്യയോഗം നടന്നു
ദോഹ: ബഹ്റിനില്‍ പുതുതായി രൂപീകരിച്ച ലോക മലയാളി കൗണ്‍സിലിന്റെ സ്ത്രീഫോറത്തിന്റെ ആദ്യയോഗം നടന്നു.
കേരള കതോലിക് അസോസിയേഷന്‍ ഹാളില്‍ വെച്ചായിരുന്നു യോഗം. ബഹ്റിനിലെ മലയാളി സ്ത്രീകളുടെ ആവശ്യങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
അറുപതിലേറെ പേര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തവര്‍ ഏത് വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് താത്പര്യപ്പെടുന്നത് എന്ന് കണ്ടെത്താന്‍ ചോദ്യാവലി വിതരണം ചെയ്തു. ഈ വിഷയങ്ങളെ കുറിച്ച് അടുത്ത യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും.
കൗണ്‍സിലിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം ഫിബ്രവരി 21 വെള്ളിയാഴ്ച വൈകീട്ട് ആറിന് കേരള കതോലിക് അസോസിയേഷന്‍ ഹാളില്‍ നടക്കും.












Click it and Unblock the Notifications