ഖത്തറിലെ ഇന്ത്യക്കാര്‍ പേര് നല്കണം
ദോഹ: യുഎസ് നേതൃത്വത്തില്‍ ഇറാഖിനെതിരെ ആക്രമണം ഉണ്ടായേക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായി ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ നീക്കം തുടങ്ങി. ആവശ്യമെങ്കില്‍ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പ്രത്യേക ചുമതലയുള്ള കൗണ്‍സിലര്‍ മഹേഷ് നൈത്താനി അറിയിച്ചു.
ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തെക്കുറിച്ച് പേടി വേണ്ടെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ സംഘടനാപ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് കൗണ്‍സിലര്‍ മഹേഷ് നൈത്താനി ഇക്കാര്യം അറിയിച്ചത്.
ഖത്തറില്‍ ഏകദേശം 1.73 ലക്ഷം ഇന്ത്യക്കാരുണ്ട്. എന്നാല്‍ ഇതുവരെ എംബസിയില്‍ 1.20 ലക്ഷം ഇന്ത്യക്കാരേ പേര് നല്കിയിട്ടുള്ളൂ. പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ യാത്രാ രേഖകള്‍ എംബസിയില്‍ നല്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications