ഗള്‍ഫില്‍ മലയാളി തുങ്ങിമരിച്ച നിലയില്‍
ഈസ്റ് റാഫിയ: ഈസ്റ് റാഫിയയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് അരിക്കുളം സ്വദേശി കാനത്ത് ബാലനെ (40) തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഈസ്റ് റാഫിയയിലെ വീട്ടിനടുത്തുള്ള മരത്തിലാണ് ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബാലനോടൊപ്പം നാല് പേര്‍ താമസിക്കുന്നുണ്ട്.
മാര്‍ച്ച് ഒന്ന് ശനിയാഴ്ച രാവിലെ ജോലിക്ക് പോവേണ്ട സമയത്ത് ബാലനെ തിരക്കിയപ്പോഴാണ് കാണാനില്ലെന്ന് ഇവര്‍ മനസിലാക്കിയത്. തുടര്‍ന്ന് തിരയുന്നതിനിടയില്‍ വീടിന് പുറത്തെ മരക്കൊമ്പില്‍ തുങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.
ശാരദയാണ് ഭാര്യ. മക്കള്‍: പ്രമിത (16), പ്രവീണ്‍ (13). അരീക്കുളത്തെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
ബാലന്‍ മരിക്കുന്നതിന്റെ തലേ ദിവസം കണ്ടപ്പോള്‍ അസാധാരണമായൊന്നും തോന്നിയില്ലെന്ന് ബാലന്റെ സുഹൃത്ത് സി. എം. ബാലകൃഷ്ണന്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ബാലനെ റസ്റോറന്റില്‍ വച്ച് കണ്ടതാണ്. വളരെ സാധാരരീതിയിലാണ് ബാലന്‍ സംസാരിച്ചത്. ഇത്തരമൊരു കൃത്യം ചെയ്യാന്‍ എന്താണ് കാരണമെന്ന് അറിയില്ല.
പൊലീസ് അന്വേഷണം നടത്തിവരുന്നു.












Click it and Unblock the Notifications