ബഹ്റിനില്‍ നിന്ന് രഘുദാസ് തിരിച്ചെത്തി
തിരുവനന്തപുരം: ഒരു അപകടത്തില്‍ ഓര്‍മ മിക്കവാറും നഷ്ടപ്പെട്ട അനിരുദ്ധന്‍ രഘുദാസ് ബഹ്റിനില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രഘുദാസിനെ പ്രവേശിപ്പിച്ചു. ആറ് മാസം മുമ്പ് അപകടത്തില്‍ പെട്ട രഘുദാസ് കഴിഞ്ഞ സപ്തംബര്‍ മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു. പടികളില്‍ നിന്ന് താഴെ വീണ് തലയ്ക്ക് മുറിവേറ്റതിനെ തുടര്‍ന്നാണ് രഘുദാസിന്റെ ഓര്‍മശക്തി നഷ്ടപ്പെട്ടത്.
രഘുദാസിനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സഹോദരന്‍ രവീന്ദ്രദാസിന് എയര്‍ ഇന്ത്യ വിമാനടിക്കറ്റ് നല്‍കിയിരുന്നു. ബഹ്റിനിലേക്ക് പോയ രവീന്ദ്രദാസ് സഹോദരനുമായി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്നും ഒരു ആംബുലന്‍സിലാണ് രഘുദാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications