സൗദി ജ്വല്ലറികളില്‍ സൗദിവല്ക്കരണം
ജിദ്ദ: സൗദി അറേബ്യയിലെ ജ്വല്ലറികളില്‍ ഇനി സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നിര്‍ബന്ധമായും നല്കാന്‍ നിയമം. ഇതോടെ റിയാദിലും ദമാമിലുമുള്ള മിക്ക ജ്വല്ലറികളിലും സൗദി പൗരന്മാരെ നിയമിച്ചു തുടങ്ങി.
ജ്വല്ലറികളിലെ സൗദിവല്ക്കരണം ഏറ്റവുമധികം ബാധിക്കുക മലയാളികളെയാണ്. കാരണം മലയാളികള്‍ കൂടുതലായി തൊഴില്‍ ചെയ്യുന്ന ഒരു മേഖലയാണിത്. വിസ റിലീസ് ചെയ്യാത്ത സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടതായി വരും.
അതേ സമയം ജ്വല്ലറികളില്‍ സമ്പൂര്‍ണ്ണ സൗദിവല്ക്കരണം നടപ്പാക്കിയിട്ടില്ല. ആറ് മാസത്തെ സാവകാശം ഇതിന് അനുവദിച്ചിരിക്കുകയാണ്. ജ്വല്ലറി മേഖലയില്‍ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ പരിശീലനം നല്കിയ ജ്വല്ലറിയുടമകള്‍ക്കാണ് സമ്പൂര്‍ണ്ണ സൗദിവല്ക്കരണത്തില്‍ നിന്നും ഇളവു നല്കിയിട്ടുള്ളതെന്ന് ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സ് അറിയിച്ചു.
സൗദി പൗരന്മാരെ പരിശീലിപ്പിക്കാത്തതായി തെളിഞ്ഞ ജ്വല്ലറികളില്‍ വിദേശികള്‍ ജോലി ചെയ്താല്‍ കര്‍ശന നടപടിയെടുക്കാനും സൗദി അധികൃതര്‍ തീരുമാനിച്ചു.












Click it and Unblock the Notifications