യുഎഇ തൊഴില്‍ വിസയ്ക്ക് നിയന്ത്രണം
ദുബായ്: തൊഴില്‍ വിസ അനുവദിക്കുന്നതില്‍ യുഎഇ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ വിസയ്ക്ക് അപേക്ഷിക്കുന്ന കമ്പനികളില്‍ ഇനി മുതല്‍ യുഎഇ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
പരിശോധനകള്‍ക്ക് ശേഷം വിസ അനുവദിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ വിസ നല്കൂ. പരിശോധനാസമയത്ത് കമ്പനി അധികൃതര്‍ ബന്ധപ്പെട്ട രേഖകള്‍, വിസയുടെ ആവശ്യകത എന്നിവ സംബന്ധിച്ച വിശദീകരണം നല്കണം. ഇവ നല്കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്പനിയുടെ അപേക്ഷ അധികൃതര്‍ നിരസിക്കും.
കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം, അവരുടെ ശമ്പളം സംബന്ധിച്ച രേഖ, പ്രൊജക്ട് വിവരങ്ങള്‍, കമ്പനിയുടെ ട്രേഡ് ലൈസന്‍സ് തുടങ്ങി 18 ഓളം രേഖകള്‍ അധികൃതര്‍ക്ക് നല്കണം. പല കമ്പനികളും അവര്‍ക്ക് ആവശ്യമുള്ളതിലധികം തൊഴില്‍ വിസകള്‍ അനുവദിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പുതിയ നീക്കം.












Click it and Unblock the Notifications