സതീഷ് നമ്പൂതിരിപ്പാട് ഗള്‍ഫിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പരിപാടികള്‍ പ്രചരിപ്പിക്കുന്നതിന് പ്രവാസി ക്ഷേമകമ്പനിയായ റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് നമ്പൂതിരിപ്പാട് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും.
മാര്‍ച്ച് 17 തിങ്കളാഴ്ച സതീഷ് നമ്പൂതിരിപ്പാട് ഗള്‍ഫിലേക്ക് തിരിക്കും. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെയാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.
സര്‍ക്കാര്‍ ആരംഭിച്ച പ്രവാസി ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്കാണ് പ്രധാനമായും പ്രചാരണം നല്‍കുക. ഗള്‍ഫ് മലയാളികള്‍ക്ക് പ്രവാസിയുടെ വിശദ വിവരങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കും. താത്പര്യമുള്ളവരെ പദ്ധതിയില്‍ ചേര്‍ക്കും.
സതീഷ് നമ്പൂതിരിപ്പാട് മടങ്ങിയെത്തിയശേഷം ഏപ്രിലില്‍ പ്രവാസി ക്ഷേമമന്ത്രി എം. എം. ഹസ്സന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഗള്‍ഫ് സന്ദര്‍ശിക്കും.












Click it and Unblock the Notifications