കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ എസ്എസ്എല്‍സി നിര്‍ബന്ധം

  • By Staff
Google Oneindia Malayalam News

ദുബായ്: വിദേശരാജ്യങ്ങളില്‍ നിന്ന് ജോലി തേടിയെത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാര്‍ ഹൈസ്കുള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലിതേടുന്നവര്‍ക്കാക്ക് കുറഞ്ഞത് ഹൈസ്കൂള്‍ വിദ്യാഭ്യാസമെങ്കിലും നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഈ തീരുമാനത്തില്‍ തൊഴില്‍-സാമൂഹകാര്യ മന്ത്രി മാതര്‍ ഹുമെയ്ദ് അല്‍ തായെര്‍ ഒപ്പുവച്ചു. മെയ് ഒന്നുമുതല്‍ ഈ പുതിയ തൊഴില്‍ നിബന്ധനപാലിച്ചുകൊണ്ടായിരിക്കും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക.

അതേ സമയം നിര്‍മ്മാണ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അറബികളായ തൊഴിലാളികളെയും നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തൊഴിലന്വേഷിച്ചെത്തുന്നയാളുടെ രാജ്യത്തെ എംബസിയും യുഎഇ എംബസിയും സാക്ഷ്യപ്പെടുത്തിയിരിക്കണം.

യുഎഇയിലെ തൊഴില്‍ സമൂഹത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നും സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X