നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പെന്‍ഷന്‍
കോഴിക്കോട്: നാട്ടില്‍ തിരിച്ചെത്തിയ വിദേശ മലയാളികള്‍ക്കായി അഖിലേന്ത്യാ പ്രവാസി അസോസിയേഷന്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെന്‍ഷന്‍ സ്കീമും ഇതില്‍ പെടും. നാട്ടില്‍ തിരിച്ചെത്തിയ വിദേശ മലയാളികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പെന്‍ഷനായി 500 രൂപ നല്‍കും.
എല്ലാ ജില്ലകളില്‍ നിന്നും അംഗങ്ങളെ ചേര്‍ക്കുന്നതിലൂടെ അസോസിയേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ശ്രമിച്ചുവരികയാണ്.
പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ജോസ് തോമസ് പറഞ്ഞു.












Click it and Unblock the Notifications