പ്രവാസികളെ കണ്ടെത്താന്‍ കണക്കെടുപ്പ്
തിരുവനന്തപുരം: പ്രവാസി കാര്യ വകുപ്പ് പരദേശ മലയാളികളെ കണ്ടെത്താനായി കണക്കെടുപ്പ് നടത്തുന്നു.
നോര്‍ക്കയുടെ കീഴിലുള്ള റൂട്ട്സ് എന്‍ ആര്‍ കെ വികസന ഇന്‍സ്റിറ്റ്യൂട്ടാണ് ഈ സര്‍വേ നടത്താന്‍ ഉദ്ദേശിയ്ക്കുന്നത്. ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നതിന് സമാനമായ ഒരു സര്‍വേയാണ് ഉദ്ദേശിയ്ക്കുന്നത്.
സര്‍വേയ്ക്കായി പത്ത് കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് കരുതുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇത് നടത്തും. പണം കണ്ടെത്താനായി ആസൂത്രണ വകുപ്പുമായി നോര്‍ക്ക ചര്‍ച്ച നടത്തുകയാണ്.
കേരളത്തിന് പുറത്ത് ജീവിയ്ക്കുന്ന മലയാളികള്‍ ഏകദേശം 60 ലക്ഷം വരുമെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ ശരിയായ കണക്കുകള്‍ തയ്യാറാക്കിയിട്ടില്ല. ഇതില്‍ ഏറെപേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. പ്രവാസ മലയാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച സ്ഥാപനമാണ് നോര്‍ക്ക എങ്കിലും ഇതിന് പ്രവാസികളുടെ ശരിയായ കണക്കില്ലെന്നത് ഒരു പ്രധാന കുറവാണ്.
ഇന്ത്യയ്ക്ക് പുറത്ത് ജീവിയ്ക്കുന്നവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ ജീവിയ്ക്കുന്നവര്‍, ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് മടങ്ങി എത്തിയവര്‍ എന്നിങ്ങനെ മൂന്ന ് വിഭാഗങ്ങളിലായി പ്രവാസികളെ തരം തിരിയ്ക്കാനാണ് നോര്‍ക്ക ഉദ്ദേശിയ്ക്കുന്നത്. ഓരോ വ്യക്തിയുടേയും തൊഴില്‍ വിസയുടെ സ്വഭാവം ആസ്തികള്‍ എന്നിവ സര്‍വേയില്‍ ശേഖരിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. നോര്‍ക്ക സെക്രട്ടറി കെ. അരവിന്ദാക്ഷനാണ് ഇത് വ്യക്താക്കിയത്.












Click it and Unblock the Notifications