സൗദി: 13 ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ പോകും
ദുബായ്: പുതുതായി 21 തൊഴില്‍ വിഭാഗങ്ങളില്‍ കൂടി വിദേശികളെ മാറ്റി സൗദി പൗരന്മാരെ ജോലിക്ക് നിര്‍ത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. ഇതു വഴി 13 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കണക്കാക്കുന്നു.
സൗദിക്കാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് ഘട്ടം ഘട്ടമായി 21 തൊഴില്‍ വിഭാഗങ്ങളില്‍ വിദേശികളായ തൊഴിലാളികളെ ഒഴിവാക്കുന്നത്. റെഡിമെയ്ഡ് നിര്‍മാണം, കുട്ടികളുടെ പാവകള്‍, ഫര്‍ണിച്ചര്‍, വീട്ടാവശ്യത്തിനുള്ള ഇലക്ട്രിക്ക് സാധനങ്ങള്‍, കാര്‍ ഷോറൂമുകള്‍, ഓട്ടോ സ്പെയര്‍ പാര്‍ട്സ്, നിര്‍മാണ സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ മേഖലകളിലാണ് വിദേശികള്‍ക്ക് പകരം സൗദിക്കാരെ നിയമിക്കാന്‍ പോവുന്നത്.
ബുക്ക് സ്റോറുകള്‍, സ്റേഷണറി, ചെരിപ്പ്, സുഗന്ധദ്രവ്യം, കാര്‍ അലങ്കാരം, പെയിന്റ്, തുന്നല്‍ സാമഗ്രികള്‍, ചെമ്മരിയാട് ചന്ത, ചിക്കന്‍ തുടങ്ങിയവയാണ് മറ്റ് വിഭാഗങ്ങള്‍.
മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഈ മേഖലകളില്‍ നിന്നും വിദേശത്തൊഴിലാളികളെ ഘട്ടംഘട്ടമായി മാറ്റുക. ആദ്യവര്‍ഷം ഓരോ കടയിലും ഒരു സൗദിക്കാരനുണ്ടായിരിക്കണം. രണ്ടാമത്തെ വര്‍ഷം തൊഴിലാളികളില്‍ അമ്പത് ശതമാനം പേരും സൗദിക്കാരായിരിക്കണം. മൂന്നാമത്തെ വര്‍ഷം നൂറ് ശതമാനം തൊഴിലാളികളും സൗദിക്കാരായിരിക്കും.
ടാക്സി കമ്പനികളില്‍ മൊത്തം ജീവനക്കാരുടെ 30 ശതമാനവും സൗദിക്കാരായിരിക്കണമെന്നും ഉത്തരവുണ്ട്. 10 ദിവസത്തിനകം ഇത് നടപ്പാക്കണമെന്നാണ് ഉത്തരവ്.












Click it and Unblock the Notifications