പൊതുമാപ്പ്: ഔട്ട്പാസ് 30 വരെ
അബുദാബി: പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ 30 വരെ ഔട്ട്പാസുകള്‍ നല്കും. യുഎഇയിലെ പൊതുമാപ്പ് അവസാനിക്കുന്നത് ഏപ്രില്‍ 30നാണ്.
അബുദാബിയില്‍ നിന്ന് മാത്രം ഇത് വരെ 4300 ഇന്ത്യക്കാര്‍ ഔട്ട് പാസുകള്‍ വാങ്ങിയിട്ടുണ്ട്. പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി പറയുന്നു. നേരത്തെ 100ല്‍പരം പേര്‍ ദിവസവും പൊതുമാപ്പിന് അപേക്ഷിക്കാന്‍ എംബസിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 15നും 20നും ഇടയ്ക്ക് മാത്രം ആളുകളാണ് പൊതുമാപ്പിന് അപേക്ഷിക്കാന്‍ എത്തുന്നുള്ളൂ.
യാത്രാ രേഖകള്‍ക്കായി ഏപ്രില്‍ 24ന് മുന്‍പെങ്കിലും അപേക്ഷിക്കുന്നവര്‍ക്കേ ഏപ്രില്‍ 30നെങ്കിലും ഔട്ട്പാസുകള്‍ നല്കാന്‍ കഴിയൂ എന്ന് എംബസി അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications