സാര്‍സ്: ഗള്‍ഫില്‍ പരിശോധന കര്‍ശനം
ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സാര്‍സ് പരിശോധന കര്‍ശനമാക്കി. പ്രധാനമായും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് വിശദപരിശോധനകള്‍ക്ക് വിധേയമാക്കുന്നത്.
ഇതിനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘങ്ങളെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിയമിച്ചിട്ടുണ്ട്. പ്രധാനമായും രോഗികളുടെ ശരീരോഷ്മാവ് അളക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ഒരു രോഗിയിലും സാര്‍സിന്റേതായ രോഗലക്ഷണങ്ങളില്ലെന്നും ഇവര്‍ ഉറപ്പുവരുത്തും.
ചുമയും പനിയുമാണ് പ്രധാന ലക്ഷണം. പനിയും ശ്വാസതടസ്സവും കാണിക്കുന്ന യാത്രക്കാരെ ഉടന്‍ പ്രത്യേക മുറിയിലേക്ക് മാറ്റും. ഇവരുടെ ശ്വാസകോശവും ശരീരോഷ്മാവും പ്രത്യേകം പരിശോധിക്കും. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നുമുണ്ട്.












Click it and Unblock the Notifications