ദുബായില്‍ രേഖകളില്ലാത്തവരെ കണ്ടെത്തും
ദുബായ്: മതിയായ രേഖകളില്ലാതെ ഒളിച്ചുതങ്ങുന്നവരെ കണ്ടെത്താന്‍ ദുബായ് അധികൃതര്‍ വിപുലമായ നടപടികളെടുത്തു. അനധികൃതതാമസക്കാര്‍ക്ക് പൊതുമാപ്പ് നല്കാനുള്ള യുഎഇ സര്‍ക്കാരിന്റെ കാലാവധി ഏപ്രില്‍ 30ന് അവസാനിക്കുകയാണ്.
സര്‍ക്കാരിന്റെ കീഴിലുള്ള നാല് വകുപ്പുകള്‍ സംയുക്തമായാണ് അനധികൃത താമസക്കാരെ കണ്ടെത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ ഇനിയും അനുവദിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് അവിടുത്തെ ഭരണകൂടം.
കെട്ടിടങ്ങള്‍ക്കും മറ്റും സമീപം കച്ചവടം നടത്തുന്നവരെയും കാറു കഴുകുന്നവരെയും ഒന്നും വെറുതെ വിടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് അഭയം നല്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും ദുബായ് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. പിടികൂടുന്നവരെ നാട്ടിലേക്കയക്കാന്‍ പൊലീസിനോ കുടിയേറ്റ വകുപ്പിനോ കൈമാറും.












Click it and Unblock the Notifications