കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരത്തൊന്നു രാവുകളുടെ ചുമര്‍ചിത്രങ്ങളുമായി

  • By Staff
Google Oneindia Malayalam News

ദുബായ്: അറബിക്കഥയുടെ മുത്തായ ആയിരത്തൊന്നു രാവുകള്‍ ചുമര്‍ചിത്രങ്ങളായി. സിമന്റ് മാധ്യമമാക്കി ലോകത്തില്‍ വച്ചേറ്റവും വലിയ ചുമര്‍ ചിത്രം വരച്ച കലാകാരന്‍ എന്ന പേരുള്ള കെ. കെ. സുരേഷാണ് ആയിരത്തൊന്നു രാവുകളുടെ ചുമര്‍ചിത്രങ്ങള്‍ തയ്യാറാക്കിയത്.

പരമ്പരാഗത ചുമര്‍ച്ചിത്രരീതികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് ഇദ്ദേഹം ആയിരത്തൊന്നു രാവുകള്‍ ചിത്രങ്ങളിലാക്കിയത്. പ്രകൃതിയുടെ ചായക്കൂട്ടുകള്‍ ഉപയോഗിച്ച ഈ ചിത്രങ്ങള്‍ കാണാന്‍ ദുബായില്‍ വന്‍തിരക്ക്. തന്റെ ചിത്രങ്ങളുടെ പ്രചാരണത്തിനും വില്പനയ്ക്കുമായാണ് സുരേഷ് ഗള്‍ഫ് നാടുകളില്‍ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

തന്റെ ചിത്രങ്ങള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാവുന്ന ഒരു ആര്‍ട്ട് ഗ്യാലറി ഗള്‍ഫില്‍ സ്ഥാപിക്കാനും സുരേഷ് ആലോചിക്കുന്നു. നേരത്തെ ദില്ലിയിലും കൊച്ചിയിലും നടന്ന ഇദ്ദേഹത്തിന്റെ ചിത്ര പ്രദര്‍ശനങ്ങളും വിജയമായിരുന്നു.

വാസ്തുരീതിയെ അടിസ്ഥാനമാക്കിയാണ് താന്‍ നിറങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും സുരേഷ് അവകാശപ്പെടുന്നു. ഉദാഹരണത്തിന് ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന അഞ്ച് നിറങ്ങള്‍ക്ക് - മഞ്ഞ, ചുവപ്പ്, പച്ച, വെളുപ്പ്, കറുപ്പ്- വളരെ പ്രാധാന്യമുണ്ടെന്ന് സുരേഷ് അവകാശപ്പെടുന്നു. ഈ നിറങ്ങള്‍ മുറിയിലെ മോശപ്പെട്ട ഊര്‍ജ്ജതരംഗങ്ങളെ നല്ല ഊര്‍ജ്ജതരംഗങ്ങളാക്കി മാറ്റുമെന്നതാണ് മെച്ചം. ദുബായിലെ പാം ബീച്ച് ഹോട്ടലിലും സുരേഷിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇദ്ദേഹം കാലടി സംസ്കൃത സര്‍വകലാശാലയ്ക്ക് വേണ്ടി വരച്ച 1200 അടി നീളവും അഞ്ചടി വീതിയുമുള്ള ചിത്രമതില്‍ എന്ന ചുമര്‍ചിത്രം ലോകത്തിലെ ഏറ്റവും വലിയ സിമന്റില്‍ തീര്‍ത്ത ചുമര്‍ചിത്രമാണെന്ന് പറയുന്നു. അടുത്തുതന്നെ ഇതിന്റെ പേരില്‍ സുരേഷ് ഗിന്നസ് ബുക്കില്‍ കയറുമെന്ന് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X