കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു എ ഇ പൊതുമാപ്പ് കാലാവധി നീട്ടി

  • By Staff
Google Oneindia Malayalam News

ദുബായ്: അനധികൃതമായി കൂടിയേറിയവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിനുള്ള കാലാവധി ഒരുമാസത്തേയ്ക്ക് കുടി യു എ ഇ ഭരണകൂടം നീട്ടി.

ഏപ്രില്‍ 30 ന് അവസാനിയ്ക്കേണ്ട കാലാവധിയാണ് ഒരുമാസത്തേയ്ക്ക് കൂടി നീട്ടിയത്. യു എ ഇ യില്‍ 20,000 ലേറെ ഇന്ത്യാക്കാര്‍ അനധികൃതമായി താമസിയ്ക്കുന്നെണ്ടാണ് കരുതുന്നത്. ഇതില്‍ 2000 ത്തോളം പേര്‍ മാത്രമാണ് പൊതുമാപ്പിനായി അപേക്ഷിച്ചിട്ടുള്ളത്.

പൊതുമാപ്പിന്റെ കാലാവധി നീട്ടണമെന്ന് വിവിധ രാജ്യങ്ങളുടെ എംബസികള്‍ യു എ ഇ യോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഈ പുതിയ നടപടിയ്ക്ക് കാരണം.

പൊതുമാപ്പിനായി അപേക്ഷിച്ച ഇന്ത്യാക്കാരില്‍ 75 ശതമാനം പേരും മലയാളികളാണ്. ഇവരെ കേരളത്തിലെത്തിയ്കാനായി സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X