Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലേക്ക് കപ്പല്‍: പഠനം നടക്കുന്നു

ഒമാന്‍: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് മസ്കറ്റിലെയും സൗദി അറേബ്യയിലെയും രണ്ട് കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.

ഈ വര്‍ഷത്തോടെ സര്‍വീസ തുടങ്ങുന്നതിനുള്ള സാധ്യതാ പഠനം നടത്തിവരികയാണ് രണ്ട് കമ്പനികളും. വിമാനയാത്രാനിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് കപ്പല്‍ സര്‍വീസ് അനുഗ്രഹമാവും.

നോര്‍ക്കയുടെ ക്ഷേമ ഏജന്‍സിയായ റൂട്ട്സ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഒട്ടേറെ ക്ഷേമപരിപാടികള്‍ നടപ്പിലാക്കും. ഗള്‍ഫിലേക്ക് ജോലി തേടിപോവുന്ന മലയാളികള്‍ക്ക് പ്രത്യേക മേഖലകളില്‍ പരിശീലനം നല്‍കുന്ന ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുക ക്ഷേമപരിപാടികളില്‍ ഒന്നാണ്.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ റൂട്ട്സ് പൈെതൃക ഗ്രാമങ്ങള്‍ സ്ഥാപിക്കും. വിദേശത്ത് താമസിക്കുന്ന മലയാളികള്‍ക്ക് പരിചരണ കേന്ദ്രങ്ങള്‍ ഈ ഗ്രാമങ്ങളിലുണ്ടാവും.

നൂറോളം മലയാളികളെ ഗള്‍ഫില്‍ കാണാതായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇവരില്‍ ചിലരെ കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട എംബസികളുമായും സര്‍ക്കാരുകളുമായും യോജിച്ച് മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജയിലില്‍ കിടക്കുന്ന 150 ഓളം മലയാളികളെ പുറത്തിറക്കാനായുള്ള ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+