പൊതുമാപ്പ് കഴിഞ്ഞാല്‍ രാത്രി റെയ്ഡ്
അബുദാബി: പൊതുമാപ്പ് കഴിഞ്ഞാല്‍ യു എ ഇ യില്‍ രാത്രി കാല റെയ്ഡ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒളിച്ച് താമസിയ്ക്കുന്നവരെ കണ്ടെത്താനായാണിത്.
ഏറെപേര്‍ താല്പര്യം കാണിച്ചതുകൊണ്ടാണ് പൊതുമാപ്പിനുള്ള കാലാവധി നീട്ടിയത്. ഇനി ഒരുമാസം കൂടി അനധികൃത കുടിയേറ്റക്കാര്‍ക്ക് മാപ്പിനായി അപേക്ഷിയ്ക്കാം. അതു കഴിഞ്ഞും ഇവിടെ തങ്ങുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിയ്ക്കും. ഒപ്പം പിഴയും ഉണ്ടാവും.
ഇത് രണ്ടാം തവണയാണ് പൊതുമാപ്പിനുള്ള അവസരം യു എ ഇ സര്‍ക്കാര്‍ ഒരുക്കുന്നത്. ഇത് അവസാനത്തെ അവസരമായിരിയ്ക്കും.
കാലാവധി കഴിഞ്ഞാല്‍ പ്രധാനമായും കടകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരിയ്ക്കും റെയ്ഡ് നടത്തുക.












Click it and Unblock the Notifications