കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ ഇന്ത്യന്‍സ്കൂളിന് പുതിയ കാമ്പസ്

  • By Staff
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ ഇന്ത്യന്‍ സ്കൂളിന് പുതിയ വിപുലമായ കാമ്പസ് ഒരുങ്ങുന്നു. അല്‍ ഖുബൈബ പ്രദേശത്താണ് പുതിയ ഇന്ത്യന്‍ സ്കൂള്‍ ഒരുങ്ങുന്നത്. നേരത്തെയുള്ള പഴയ സ്കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിയ്ക്കുക.

ഷേഖ് സൗദ് ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി പുതിയ സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു. ഷേഖ് സുല്‍ത്താന്‍ തന്നെ സംഭാവന ചെയ്ത സ്ഥലത്താണ് പുതിയ സ്കൂള്‍ കെട്ടിടം ഉയരുക. 2004ലെ അക്കാദമിക വര്‍ഷത്തില്‍ പുതിയ കെട്ടിടത്തില്‍ പഠനം തുടങ്ങാന്‍ കഴിയും.

ഇന്ത്യന്‍ സമൂഹം യുഎഇയ്ക്ക് നല്കിയ സംഭാവനകള്‍ അതുല്ല്യമാണെന്ന് തറക്കലിടല്‍ ചടങ്ങിന് ശേഷം ഷേഖ് സുല്‍ത്താന്‍ പറഞ്ഞു. പുതിയ കെട്ടിടത്തില്‍ 80 ക്ലാസ്മുറികള്‍ ഉണ്ടായിരിക്കും.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ജോര്‍ജ്ജ്ജോസഫും ചടങ്ങില്‍ പങ്കെടുത്തു. ഷാര്‍ജയിലെ ഇന്ത്യന്‍ സ്കൂളിന്റെ രക്ഷാധികാരിയായ അഹ്മദ് മുഹമ്മദ് അല്‍ മിദ്ഫാ, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍.എന്‍. പിള്ള എന്നിവരും സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X