യുഎഇ പൊതുമാപ്പ്: കാലാവധി നീട്ടി
അബുദാബി: യുഎഇയിലെ പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടാന്‍ തീരുമാനിച്ചതായി ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അനൗദ്യോഗികമായാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
വിവിധ രാഷ്ട്രങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നറിയുന്നു. മെയ് 31നാണ് പൊതുമാപ്പ് കാലാവധി അവസാനിച്ചത്. ഇത് രണ്ടാം തവണയാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്.
ഇതോടെ ഇതുവരെ പൊതുമാപ്പ് സൗകര്യം ഉപയോഗിക്കാത്ത അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം കൂടി ലഭിയ്ക്കും. പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് രാജ്യം വിട്ടവരുടെ കണക്ക് ഇനിയും ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തിപ്പെടുത്തിയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്കുന്നവരും ശിക്ഷാര്‍ഹരാണെന്ന് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ പുതിയ തീരുമാനം വന്നതോടെ പൊലീസ് തിരച്ചില്‍ നിര്‍ത്തിവയ്ക്കുമെന്നാണ് കരുതുന്നത്. നാല് ലക്ഷത്തിലേറെ അനധികൃതകുടിയേറ്റക്കാര്‍ യുഎഇയിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.












Click it and Unblock the Notifications