മലയാളി ജര്‍മന്‍ സംഗമം ഇന്ന്
മലയാളി ജര്‍മന്‍ അസോസിയേഷന്റെ സംഗമം ജൂണ്‍ ഒമ്പതിന് ഇണ്ടര്‍മാര്‍ താല്‍ എന്ന സ്ഥലത്ത് തുടങ്ങും. അസോസിയേഷന്റെ ഏഴാമത് സംഗമമാണ് ഇത്.
കേരളത്തിന്റെ വികസനത്തില്‍ ജര്‍മ്മന്‍ മലയാളികളുടെ പങ്ക്, കുടുംബ ജീവിതത്തിന്റെ വിജയം എന്നീ വിഷയങ്ങളെക്കുറിച്ച് സംഗമത്തില്‍ ചര്‍ച്ചകള്‍ നടക്കും. സിറ്റി മേയര്‍ സീഗ്ലര്‍ സംഗമം ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസം അസോസിയേഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അസോസിയേഷന്‍ ഭാരവാഹികളായ ജോസഫ് വെള്ളാപ്പള്ളില്‍, പോള്‍ ചിറയ്ക്കല്‍, ജെ. പോസ്മാന്‍, വിനോദ് ബാലകൃഷ്ണന്‍ എന്നിവരാണ് സംഗമത്തിന് നേതൃത്ത്വം നല്‍കുന്നത്.












Click it and Unblock the Notifications