സൗജന്യനിരക്കുമായി എയറിന്ത്യ വരുന്നു
മുംബൈ: ഗള്‍ഫിലേക്ക് സൗജന്യനിരക്കില്‍ സര്‍വീസ് നടത്താന്‍ എയറിന്ത്യപുതിയ പദ്ധതി ആലോചിയ്ക്കുന്നു. ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ തുടങ്ങാനാണ് എയറിന്ത്യയുടെ പദ്ധതി. അങ്ങിനെയെങ്കില്‍ കുറഞ്ഞ നിരക്കില്‍ യാത്രാക്കാരെ ഗള്‍ഫില്‍ എത്തിയ്ക്കാന്‍ കഴിയും.
ഇതിനായി എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേകം കമ്പനി തുടങ്ങാനാണ് പദ്ധതി. എയറിന്ത്യയുടെ വിമാനങ്ങളും പൈലറ്റുമാരെയും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഉപയോഗിക്കും.
ഇത്തരം ചാര്‍ട്ടേഡ് ഫ്ലൈറ്റുകളില്‍ എയര്‍ഹോസ്റസുമാരുണ്ടാവില്ല. ഭക്ഷണവും വിതരണം ചെയ്യില്ല. അതിനാല്‍ കുറഞ്ഞനിരക്കില്‍ യാത്രക്കാരെ ഗള്‍ഫിലേക്കും തിരിച്ചും എത്തിക്കാന്‍ കഴിയും. യൂറോപ്പിലും മറ്റും പ്രചാരത്തിലുള്ള അതേ മാതൃകയിലാണ് എയറിന്ത്യയും ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുക.
കുറഞ്ഞ വിമാനനിരക്കില്‍ ഗള്‍ഫിലേയ്ക്ക് പോകാനായി വിദേശമലയാളികള്‍ കേരള സര്‍ക്കാരിന്റെ പ്രവാസി വകുപ്പിന് മുന്നില്‍ സമര്‍പ്പിച്ചതാണ് ഈ പദ്ധതി. ഇത് കേരള സര്‍ക്കാര്‍ എയറിന്ത്യ അറിയിച്ചു. എയറിന്ത്യ ഇത് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications