ബഹ്റിനില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു
ബഹ്റിന്‍: ജോലിക്കിടയില്‍ മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു.
ബഹ്റിനില്‍ ബ്രിട്ടീഷ് ബാങ്കില്‍ മുതിര്‍ന്ന ഓഫീസറായ തലശേരി ചിറക്കരയില്‍ തച്ചറക്കല്‍ വീട്ടില്‍ നസീഹ് (51) ആണ് മരിച്ചത്. ജൂണ്‍ 24 ചൊവാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
മാഹിയിലെ ചെറിയപറമ്പത്ത് സുഹറയാണ് ഭാര്യ. മക്കള്‍: ഷെര്‍ലി (റാസല്‍കൈമ), മുഹമ്മദ് (ബഹ്റിന്‍), റാഷ. മരുമകന്‍: സി. കെ. സലിം (റാസല്‍ കൈമ). സഹോദരങ്ങള്‍: ടി. പി. മക്സൂദ് (കോയമ്പത്തൂര്‍), ഫസല്‍ (സൗദി), സുഹൈല്‍ (ദുബായ്).
മൃതദേഹം വ്യാഴാഴ്ച തലശേരിയിലേക്ക് കൊണ്ടുവരും.












Click it and Unblock the Notifications