ഒരു ലക്ഷം പേര്‍ യുഎഇ വിട്ടു
ദുബായ്: അനധികൃതമായി താമസിച്ചിരുന്ന ഒരു ലക്ഷം പേര്‍ പൊതുമാപ്പ് കാലാവധിയ്ക്കുള്ളില്‍ യുഎഇ വിട്ടു. ഇതില്‍ 26,000 പേര്‍ ഇന്ത്യക്കാരാണ്. ജൂണ്‍ 30നാണ് യുഎഇ സര്‍ക്കാര്‍ അനധികൃത താമസക്കാര്‍ക്ക് അനുവദിച്ചിരുന്ന പൊതുമാപ്പ് കാലാവധി അവസാനിച്ചത്.
പൊതുമാപ്പ് നാല് മാസത്തേക്കാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് കാലാവധി ആറ് മാസമായി ദീര്‍ഘിപ്പിച്ചു. യാത്രാരേഖകളില്ലാതെ അനധികൃതമായി തങ്ങിയതിന് ശിക്ഷയില്ലാതെ യുഎഇ വിടാനുള്ള അവസരമാണ് പൊതുമാപ്പ് വഴി സര്‍ക്കാര്‍ നല്കിയത്.
ഇക്കാലയളവില്‍ 40,000 പേരെ ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റഡിയിലെടുത്തതായും പറയുന്നു. നാടുവിട്ട ഒരു ലക്ഷം അനധികൃത താമസക്കാരില്‍ 26,000 പേരും ഇന്ത്യക്കാരാണെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. ഇതില്‍ സ്പോണ്‍സറുടെ അടുത്ത് നിന്ന് ഓടിരക്ഷപ്പെട്ട വീട്ടുവേലക്കാരികളും ഉള്‍പ്പെടുന്നു.
1996ലാണ് അനധികൃത താമസക്കാര്‍ക്ക് പത്ത് വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയും ആദ്യമായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 1996ലും യുഎഇ സര്‍ക്കാര്‍ പൊതുമാപ്പ് നല്കിയിരുന്നു. അന്ന് അവസരം മുതലാക്കി 1.5 ലക്ഷം പേര്‍ യുഎഇ വിട്ടു. ഏകദേശം 10 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.












Click it and Unblock the Notifications