വീസ തട്ടിപ്പ്: മലയാളികള്‍ കുടുങ്ങി
ജിദ്ദ: വീസ തട്ടിപ്പില്‍ പെട്ട മലയാളികള്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ കുടുങ്ങി.
ഇവര്‍ ഇപ്പോള്‍ രക്ഷപ്പെടാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ സമീപിച്ചിരിക്കുയാണ്. മുംബൈയിലെ ഒരു ഏജന്റാണ് ഇവരെ കുടുക്കിയത്.
സൗദിയിലെ വിമാനത്താവളത്തില്‍ ജോലി വാങ്ങിത്തരാമെന്നേറ്റ് വീസയ്ക്ക് ഓരോരുത്തരില്‍ നിന്നും ഒരു ലക്ഷം വീതമാണ് വാങ്ങിയത്. 400 ദിര്‍ഹം വരെ മാസം ശമ്പളവും വാഗ്ദാനം ചെയ്തിരുന്നുവത്രെ.
എന്നാല്‍ താമസസൗകര്യമോ ശമ്പളമോ പ്രതീക്ഷിച്ച ജോലിയോ ലഭിയ്ക്കാതെ എല്ലാവരും നരകതുല്ല്യമായ ജീവിതം നയിക്കുകയായിരുന്നു. ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ വഴി തേടി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തിയിരിക്കുകയാണ് ഈ 45 പേരും.












Click it and Unblock the Notifications