കോണ്‍സുലേറ്റില്‍ ഓണ്‍ലൈന്‍സംവിധാനം
ദുബായ്: ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇനി വിവിധ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി നല്കാം. സ്ഥാനപതി കാര്യാലയത്തിന്റെ വെബ്സൈറ്റ് (ശശശ.ഡഥധഢഴഠടധ.ഡമബ) സന്ദര്‍ശിച്ചാല്‍ അപേക്ഷാഫാറങ്ങള്‍ ലഭിയ്ക്കും.
വിദേശ ഇന്ത്യക്കാര്‍ക്ക് ഇനി മണിക്കൂറുകളോളം ക്യൂവില്‍ നില്ക്കേണ്ടി വരില്ല. 10 ദിര്‍ഹമാണ് ഓണ്‍ലൈന്‍വഴിയുള്ള സേവനത്തിനുള്ള ഫീസ്. വിവിധ സേവനങ്ങളും സത്യവാങ്മൂലങ്ങളും നല്കുന്ന 36 അപേക്ഷാ ഫാറങ്ങള്‍ ഓണ്‍ലൈന്‍ വഴി ഇപ്പോള്‍ സ്വീകരിക്കാനാവും. ഫാറം പൂരിപ്പിച്ചയയ്ക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം ഇ-മെയില്‍ വഴി മറുപടി ലഭിയ്ക്കും.
ഇതേ സംവിധാനം ലേബര്‍ ക്യാമ്പുകള്‍ക്കും ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ ഡോ. ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. നെറ്റ്ലിങ്ക് ഡിജിറ്റല്‍ എനര്‍ജി എന്ന സ്ഥാപനമാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയത്.












Click it and Unblock the Notifications