മലയാളികളെ ഇറാഖിലേക്ക് കടത്തുന്നു
ചെന്നൈ: കുവൈത്തിലേക്കാണെന്ന് പറഞ്ഞ് മലയാളികളെ വന്‍തോതില്‍ ഇറാഖിലേക്ക് കടത്തുന്നു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികളാണ് ഇതിന് പിന്നില്‍.
ഇറാഖിലുള്ള യുഎസ് സൈനികക്യാമ്പുകളില്‍ ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനും വേണ്ടിയാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത്. മുംബൈയിലെ റോയല്‍ കണ്‍സള്‍ട്ടന്റ് എന്ന ഏജന്‍സിയാണ് വിവിധ മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ച് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്.
കുവൈത്തിലെ ബ്രിട്ടീഷ് കാറ്ററിംഗ് കമ്പനിയിലേക്ക് എന്ന് പറഞ്ഞാണ് റിക്രൂട്ട്മെന്റ് നടത്തുന്നതെങ്കിലും റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്ന കടലാസ്സുകളില്‍ സ്ഥലം ഇറാഖാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് ആളുകള്‍ ഇന്റര്‍വ്യൂവിന് പോകുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ വലിയ ഹോട്ടലില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തിരുന്നു. നേരത്തെ ഇതേ ഏജന്‍സി ബാംഗ്ലൂരിലും റിക്രൂട്ട്മെന്റ് നടത്തി നൂറുകണക്കിനാളുകളെ തിരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications