കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ മിനിമം യോഗ്യത: പുനരാലോചിക്കും

  • By Staff
Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ വിദേശത്തൊഴിലാളികള്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്എസ്എല്‍സിയാക്കിയ നടപടിയ്ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെ ഇക്കാര്യം സര്‍ക്കാര്‍ പുനരാലോചിച്ചേയ്ക്കും.

ഈ ഉത്തരവ് പുനരാലോചിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇയിലെ തൊഴില്‍-സാമൂഹ്യകാര്യവകുപ്പ്. സാക്ഷരതയില്ലാത്ത തൊഴിലാളി സമൂഹത്തെ പാടെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുദ്ദേശിച്ചാണ് ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ ആലോചിച്ചത്. പക്ഷെ എല്ലാ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് നിയമം പുനരാലോചിക്കാന്‍ ഒരുങ്ങുന്നതെന്ന് തൊഴില്‍ -സാമൂഹ്യവകുപ്പ് മന്ത്രി മാത്തര്‍ ഹുമൈദ് ആല്‍ തായെര്‍ പറഞ്ഞു.

ഈ നിയമം പുതിയതാണ്. കോണ്‍ട്രാക്ട് മേഖലയിലെ വ്യവസായികള്‍ക്ക് പക്ഷെ ഈ നിയമം അത്രയ്ക്ക് ബോധിച്ചിട്ടില്ല. കോണ്‍ട്രാക്ട് മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ എസ്എസ്എല്‍സി പാസാകേണ്ടിവരുമെന്നതിനാല്‍ വ്യവസായികള്‍ക്ക് എതിര്‍പ്പുണ്ട്. - മാത്തര്‍ ഹുമൈദ് ആല്‍ തായെര്‍ പറഞ്ഞു. അറബികളെയും കോണ്‍ട്രാക്റ്റിംഗ്, നിര്‍മ്മാണ മേഖലകളില്‍പ്പെട്ട തൊഴിലാളികളെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തങ്ങളുടെ തൊഴിലാളികളെയും ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് മത്സ്യബന്ധന, ടെക്സറ്റൈല്‍, ഗാര്‍മെന്റ് മേഖലകളില്‍ നിന്ന് അഭ്യര്‍ത്ഥന വരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X