കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം

  • By Staff
Google Oneindia Malayalam News

മസ്കറ്റ്: ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ മുന്നൂറോളം ജീവനക്കാര്‍ നിശബ്ദമായ പ്രതിഷേധം പ്രകടിപ്പിച്ചു. ശരിയാംവണ്ണം ശമ്പളമോ മറ്റ് ആനുകൂല്യമോ ലഭിക്കാത്ത കമ്പനികളിലെ ജീവനക്കാരാണ് ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയത്.

ആളുകള്‍ കൂടിയതിനെ തുടര്‍ന്ന് അധികൃതര്‍ പ്രതിഷേധം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ പ്രതിഷേധം തീര്‍ത്തുേം മാന്യമായ രീതിയിലായിരുന്നു.

എംബസി ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കാന്‍ തയ്യാറാവുന്നതു വരെ ആള്‍ക്കൂട്ടം പിരിഞ്ഞുപോവാന്‍ തയ്യാറായില്ല. പ്രതിനിധികള്‍ എംബസി കെട്ടിടത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയത്. തങ്ങള്‍ ജോലി ചെയ്യുന്ന ഒമാന്‍ ട്രാന്‍സ്പോര്‍ട്ടിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് എന്ന കമ്പനി കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം തരുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു.

മതിയായ ഭക്ഷണം പോലും ലഭിക്കാത്ത സ്ഥിതിയിലാണ് തങ്ങളെന്ന് അവര്‍ പറഞ്ഞു. താമസസൗകര്യവും പരിതാപകരമാണ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 11 മുതല്‍ ജോലി ചെയ്യാതെ പണിമുടക്കുകയാണ് ജീവനക്കാര്‍.

ഇവരില്‍ പലരും ഇരുപതോളം വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. തങ്ങള്‍ക്ക് കിട്ടാനുള്ള ശമ്പളവും ഗ്രാറ്റ്വിറ്റിയും ലഭിച്ചാല്‍ നാട്ടിലേക്ക് തിരിച്ചുപോവുമെന്ന് അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X