Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസിഎയുടെ വിനോദ പരിപാടികള്‍

ഒമാന്‍: കേരള കാത്തലിക് അസോസിയേഷന്‍ (കെ സി എ) വിനോദ, വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

കെ സി എ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായാണ് പരിപാടി അവതരിപ്പിക്കുന്നത്. മലയാളം അന്താക്ഷരി പരിപാടി ആഗസ്ത് ഏഴിന് രാത്രി എട്ട് മണിക്ക് തുടങ്ങും. മത്സരത്തിന്റെ അവസാനഘട്ടം ആഗസ്ത് 21 രാത്രി എട്ട് മണിക്ക് നടക്കും. രണ്ടംഗങ്ങളുള്ള ടീമുകള്‍ തമ്മിലായിരിക്കും മത്സരം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കെ സി എ ഓഫീസില്‍ പേര് രജിസ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ. എം. തോമസിനെ 9861041 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ആഗസ്ത് 14ന് ഇന്ത്യന്‍ സംസ്കാരത്തിലെ പാശ്ചാത്യ സ്വാധീനം എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിക്കും. രാത്രി എട്ട് മണിക്ക് സിമ്പോസിയം ആരംഭിക്കും.

ആഗസ്ത് 29ന് സ്റാര്‍ ഗാര്‍ഡന്‍സിലെ അല്‍ താദുല്‍ നീന്തല്‍ക്കുളത്തിലേക്ക് വിനോദയാത്ര സംഘടിപ്പിക്കും. അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും വിനോദയാത്രയില്‍ സൗജന്യമായി പങ്കെടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+