പ്രവാസികള്‍ക്ക് ഭവനപദ്ധതി
തിരുവനന്തപുരം: പ്രവാസികള്‍ക്ക് 280 വീടുകള്‍ നിര്‍മ്മിച്ച് നല്കാന്‍ സ്വപ്നഭവനം പദ്ധതി വരുന്നു. ഗള്‍ഫ് മലയാളി ഫെഡറേഷനും ഹാബിറ്റാറ്റും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഈ പദ്ധതിയുടെ ഉദ്ഘാടനം എറണാകുളത്ത് ആഗസ്ത് ഒമ്പതിന് നിര്‍വഹിയ്ക്കും. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഭാരവാഹികളായ അഷറഫലി, വി. ശിവപ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
സ്ഥലം ഉള്‍പ്പെടെ അഞ്ചുലക്ഷം രൂപയ്ക്കാണ് പ്രവാസികള്‍ക്ക് വീടുകള്‍ നല്കുക. കാത്തലിക് സിറിയന്‍ ബാങ്കുമായി ചേര്‍ന്ന് തവണകളായി പണം അടയ്ക്കാനുള്ള സൗകര്യം ഒരുക്കും.












Click it and Unblock the Notifications