സോഷ്യല്‍ ക്ലബ് സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നു
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ കേരള വിഭാഗം ആഗസ്ത് 15ന് സ്വാതന്ത്യ്രദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
മെര്‍ക്കുറി അല്‍ ഫലജ് ഹോട്ടലിലെ ലെ ഗ്രാന്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മിസ് അഹമ്മദ് പങ്കെടുക്കും.
സ്വാതന്ത്യ്ര സമരത്തോട് അനുബന്ധിച്ചുള്ള പ്രദര്‍ശനം സംഘടിപ്പിക്കും. ഗോകുല്‍കൃഷ്ണനാണ് പരിപാടിയുടെ ആശയം മുന്നോട്ടുവച്ചത്. തന്റെ വീട്ടില്‍ ചെറിയ തോതില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിക്ക് ശേഷം വലിയ തോതില്‍ നടത്തുന്നതിന് ഗോകുലകൃഷ്ണന്‍ സോഷ്യല്‍ ക്ലബിനെ സമീപിക്കുകയായിരുന്നു.
ജനങ്ങളെ സ്വാതന്ത്യ്രത്തിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. വിവിധ സാംസ്കാരിക പരിപാടികളും പത്രകട്ടിംഗുകളുടെ പ്രദര്‍ശനങ്ങളുമുണ്ടാവും.












Click it and Unblock the Notifications