എല്‍ഐസി ഒമാനിലേക്ക്
മസ്കറ്റ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഒമാനില്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടക്കുന്നു. ഇതിനായി ഗള്‍ഫ് ഇന്‍ഷുറന്‍സ് ഏജന്‍സീസ് കമ്പനിയുമായി(ജിഐസി) എല്‍ഐസി സംയുക്ത സംരംഭങ്ങള്‍ക്ക് ധാരണയായി.
പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനകരമായ എല്‍ഐസിയുടെ പോളിസികള്‍ ഇവിടെ ആവിഷ്കരിയ്ക്കുകയാണ് ലക്ഷ്യം. ഒക്ടോബറില്‍ എല്‍ഐസി ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങും.
എല്‍ഐസിയുടെ സഹോദരസ്ഥാപനമായ എല്‍ഐസി ഇന്റര്‍നാഷണല്‍ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുക. ബഹ്റൈനില്‍ എല്‍ഐസി 1989ല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ബഹറൈന് ശേഷം ഒമാനിലാണ് എല്‍ഐസി ഏജന്‍സി തുടങ്ങുന്നത്.
തുടക്കത്തില്‍ ഇവിടെ വിദേശ ഇന്ത്യക്കാര്‍ക്ക് മാത്രമാണ് എല്‍ഐസി പോളിസികള്‍ നല്കുക. എല്‍ഐസിയുടെ ഒരു റസിഡന്റ് മാനേജരെ ഒമാനിലേക്ക് നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications