ലാവണ്യ അമ്പൂര്‍ മിസ് ഇന്ത്യ ജര്‍മ്മനി
കൊളോണ്‍: ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ നടന്ന മിസ് ഇന്ത്യ മത്സരത്തില്‍ ലാവണ്യ അമ്പൂര്‍ കിരീടം ചൂടി. ഷെറാട്ടണ്‍ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് മത്സരം നടന്നത്.
രണ്ടാം സ്ഥാനം രമ്യരാമസുബുവും മൂന്നാം സ്ഥാനം മലയാളിയായ ചിപ്പ കിഴക്കേപറമ്പിലും നേടി. ജര്‍മ്മനിയില്‍ എസ്സെന്‍ നഗരത്തില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ. ഇനി സപ്തംബര്‍ 27ന് സന്‍ഫ്രാന്‍സിസ്കോയില്‍ അന്താരാഷ്ടതലത്തില്‍ നടക്കുന്ന മിസ് ഇന്ത്യ മത്സരത്തില്‍ ലാവണ്യ പങ്കെടുക്കും.
162 സെന്റിമീറ്ററിലധികം ഉയരവും ഇന്ത്യന്‍ പൗരത്വമുള്ള അച്ഛനോ അമ്മയോ ആരെങ്കിലുമൊരാള്‍ മാതാപിതാക്കളാണെങ്കില്‍ അവരുടെ മക്കള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാമെന്നതായിരുന്നു വ്യവസ്ഥ. മത്സരാര്‍ത്ഥികള്‍ക്ക് പ്രായം 17നും 25നും ഇടയിലായിരിയ്ക്കണം. ആകെ 11 പേര്‍ മാത്രമാണ് മത്സരിച്ചത്.
മുംബൈയില്‍ എന്റര്‍ടെയ്നറായ ഹുഗോ ഡിസൂസയായിരുന്നു മത്സരം നിയന്ത്രിച്ചത്. 2002ലെ മിസ് ഇന്ത്യ വേള്‍ഡ്വൈഡായ സംതൃപ്തി വെള്ളോടിയും 2001ലെ മിസ് ദുബായ് നോവകൃഷ്ണനും പരിപാടിയില്‍ അവതാരകരായിരുന്നു.












Click it and Unblock the Notifications