അവധിക്കാലത്ത് ഷാര്‍ജയിലേയ്ക്ക് പറക്കൂ
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സ് ഷാര്‍ജയിലേയ്ക്ക് ഒട്ടേറെ സൗജന്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഹോളിഡേ പാക്കേജ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.
26 ഫ്ലൈറ്റുകളിലായി 3425 സീറ്റുകളാണ് ഷാര്‍ജയിലേയ്ക്ക് ലഭ്യമാക്കുക. ഒരാള്‍ക്ക് 14,770 രൂപയ്ക്കും 23,495 രൂപയ്ക്കുമിടയ്ക്ക് ചെലവ് വരും. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ താമസവും ഭക്ഷണവും ഇക്കോണമി ക്ലാസിലുള്ള മടക്കയാത്രയും ഉള്‍പ്പെടുന്നതാണ് പാക്കേജ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, തിരുച്ചി, ഹൈദരാബാദ്, ഗോവ, അമൃത്സര്‍, ലഖ്നൗ, ദില്ലി എന്നിവിടങ്ങളില്‍ നിന്നാണ് വിമാനസര്‍വീസുകള്‍ നടത്തുക. ഷാര്‍ജയിലേക്ക് കൂടുതല്‍ ടൂറിസ്റുകളെ ആകര്‍ഷിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.












Click it and Unblock the Notifications