Get Updates
Get notified of breaking news, exclusive insights, and must-see stories!

60ന് മുകളിലുള്ളവരെ യുഎഇ പിരിച്ചുവിടും

ദുബായ്: കുടിയേറ്റ ജോലിക്കാരില്‍ 60 വയസ്സിന് മുകളിലുള്ളവരെ പിരിച്ചുവിടാന്‍ യുഎഇ തീരുമാനിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച് യുഎഇ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഈ നിയമം സ്വകാര്യകമ്പനികളില്‍ കര്‍ശനമായി നടപ്പാക്കുകായണ്. ഇത് നൂറുകണക്കിന് ഇന്ത്യക്കാരായ, മലയാളികളായ കുടിയേറ്റക്കാരെ ബാധിയ്ക്കും.

60 വയസ്സിന് മുകളിലുള്ള ജോലിക്കാരുടെ വിസയും ലേബര്‍ കാര്‍ഡും റദ്ദാക്കാത്ത സ്വകാര്യകമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ യുഎഇ തൊഴില്‍ വകുപ്പ് നീക്കം തുടങ്ങി. സര്‍ക്കാരിന് ആവശ്യമായ വിദഗ്ധതൊഴില്‍ മേഖലകളില്‍ മാത്രമാണ് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ തൊഴിലെടുക്കാന്‍ അനുവദിയ്ക്കൂ.

ഇതിനകം 60ന് മുകളില്‍ പ്രായമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് കഴിഞ്ഞു. 60ന് മുകളില്‍ പ്രായമുള്ളവരെ പിരിച്ചുവിടാത്ത 899 സ്വകാര്യകമ്പനികളുടെ ലൈസന്‍സാണ് 2003 ജനവരി മുതല്‍ ആഗസ്ത് വരെയുള്ള കാലഘട്ടത്തിനിടയില്‍ റദ്ദാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+