നഴ്സുമാര്‍ യോഗ്യതാപത്രം നല്കണം
ദില്ലി: നോണ്‍ ഇമിഗ്രന്റ് വിസയില്‍ യുഎസില്‍ ആരോഗ്യരംഗത്ത് ജോലിക്കെത്തുന്ന നഴ്സുമാരും മറ്റും സ്വതന്ത്രവിലയിരുത്തല്‍ ഏജന്‍സി നല്കുന്ന യോഗ്യതാപത്രം ഹാജരാക്കണമെന്ന് യുഎസ് നയതന്ത്രകാര്യാലയ വൃത്തങ്ങള്‍ അറിയിച്ചു.
സിജിഎഫ്എന്‍എസ് അല്ലെങ്കില്‍ തത്തുല്ല്യ ഏജന്‍സിയുടെ സര്‍ട്ടിഫിക്കറ്റ് ആണ് നഴ്സുമാര്‍ നല്കേണ്ടത്. നഴ്സ്മാര്‍ക്ക് പുറമെ ഫിസിയോ തെറാപ്പിസ്റ്, ഒക്യുപേഷണല്‍ തെറാപിസ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്, ഓഡിയോളജിസ്റ്, മെഡിക്കല്‍ ടെക്നോളജിസ്റ്, മെഡിക്കല്‍ ടെക്നീഷ്യന്‍, ഫിസിഷ്യന്‍ അസിസ്റന്റ് എന്നിവര്‍ക്കാണ് ചട്ടം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
നേരത്തെ ഗ്രീന്‍ കാര്‍ഡും പൗരത്വവും വേണമെന്നുള്ളവര്‍ മാത്രം യോഗ്യതാപത്രം നല്കിയാല്‍ മതിയായിരുന്നു. കഴിഞ്ഞ ജൂലായിലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. സാധാരണ നിയമത്തെ അടിസ്ഥാനമാക്കി ഒരു ഉത്തരവ് പ്രസിദ്ധീകരിച്ചാല്‍ ഒരു വര്‍ഷം വരെ നിയമത്തിന് ഇളവുണ്ട്. അതായത് യോഗ്യതാപത്രം ഒരു വര്‍ഷത്തിനുള്ളില്‍ നല്കിയാല്‍ മതിയെന്നര്‍ത്ഥം.












Click it and Unblock the Notifications