ഓണം ആനന്ദ് അവിസ്മരണീയമാക്കി
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ കേരള ശാഖ മസ്കറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളില്‍ ചെണ്ടയില്‍ അത്ഭുതം കാട്ടി ആനന്ദ് മധുസൂദനന്‍ എന്ന പതിനഞ്ചുകാരന്‍ ശ്രദ്ധാകേന്ദ്രമായി.
ഇരിങ്ങാലക്കുട സ്വദേശിയായ ആനന്ദ് ചെണ്ടയില്‍ തനിക്കുള്ള അസാധാരണമായ പ്രാവീണ്യം പുറത്തെടുത്തപ്പോള്‍ കേള്‍വിക്കാര്‍ വിസ്മയലോകത്തായി. ചെണ്ടയിലെ വിസ്മയത്തിന് കേള്‍വിക്കാരായവര്‍ ഈ പ്രതിഭയെ അനുമോദിക്കാന്‍ മത്സരിച്ചു.
ഏഴാം വയസിലാണ് ആനന്ദ് ചെണ്ടയില്‍ പരിശീലനം തുടങ്ങുന്നത്. കുറച്ചുമുമ്പ് കേരള വിംഗ് സംഘടിപ്പിച്ചിരുന്ന കേരളോത്സവത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആനന്ദിനെ ഏറെ പ്രശംസിച്ചിരുന്നു.
മാന്ത്രികന്‍ ഗോപിനാഥ് മുതുകാടാണ് ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഡോ. രാജന്‍ ഗുരുക്കള്‍ മുഖ്യാതിഥിയായിരുന്നു. ഓണാഘോഷത്തിന്റെ രണ്ടാം ദിവസം രാജന്‍ ഗുരുക്കള്‍ ശ്രീനാരായണ ഗുരു ദര്‍ശനത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രഭാഷണം നടത്തി. മൂന്നാമത്തെ ദിവസം ആയിരത്തി ഇരുന്നൂറിലേറെ പേര്‍ക്ക് ഓണസദ്യയുണ്ടായിരുന്നു.












Click it and Unblock the Notifications