ഗള്‍ഫില്‍ ജോലിയ്ക്ക് പോകുന്നവര്‍ക്ക് ഇരുട്ടടി
തിരുവനന്തപുരം: ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളിക്ക് ഇനി മുതല്‍ യാത്രയ്ക്ക് ചെലവേറും. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ ഉള്‍പ്പെടെ ചില വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ മടക്കയാത്രാക്കൂലി മുന്‍കൂറായി കെട്ടിവയ്ക്കണമെന്ന പുതിയ ഇമിഗ്രേഷന്‍ നിയമം രാജ്യത്ത് നിലവില്‍ വരികയാണ്. നവമ്പര്‍ 15 മുതല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലേക്ക് വ്യക്തിഗത വിസയില്‍ തൊഴിലിനു പോകുന്നവര്‍ക്കാണ് നിയമം ബാധകമാവുക. ഇവര്‍ ആ രാജ്യത്ത് നിന്നും മടങ്ങിവരാനുള്ള വിമാനടിക്കറ്റിന്റെ മുഴുവന്‍ തുകയും മുന്‍കൂറായി കെട്ടിവയ്ക്കണം.
മലയാളികള്‍ കൂടുതലായി തൊഴില്‍ തേടിപ്പോകുന്ന ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. അതിനാല്‍ കേരളത്തെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുക.
ഇപ്പോള്‍ വ്യക്തിഗത വിസവഴി തൊഴില്‍ തേടി പോകുന്നവര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് 200 രൂപ ഫീസ് നല്കിയാല്‍ മതി. പുതിയ ഉത്തരവ് പ്രകാരം ഗള്‍ഫില്‍ പോകുന്നവര്‍ 10,000യ്ക്ക് മുകളില്‍ നല്കേണ്ടിവരും.












Click it and Unblock the Notifications