വിദേശ ഇന്ത്യക്കാര്‍ക്ക് അതിവേഗ കോടതി
ദുബായ്: വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര നിയമ സഹമന്ത്രി പി. സി. തോമസ് പറഞ്ഞു.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടത്തിയ സന്ദര്‍ശനനവേളയിലാണ് തോമസ് ഇക്കാര്യം പറഞ്ഞത്.
കേസുകള്‍ പെട്ടെന്ന് വിധിയാവുന്നതിന് 1740 അതിവേഗ കോടതികള്‍ക്ക് സര്‍ക്കാര്‍ ഈയിടെ അനുമതി നല്‍കിയിട്ടുണ്ട്. ഈ കോടതികള്‍ സ്ത്രീകളെയും മുതിര്‍ന്ന പൗരന്മാരെയും ഉദ്ദേശിച്ചുള്ളതാണ്. ഇവ കൈകാര്യം ചെയ്യുന്ന കേസുകളുടെ പരിധിയില്‍ വിദേശ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട കേസുകളും പെടുത്താവുന്നതാണ്.
കേരളത്തില്‍ 33 അതിവേഗ കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് കോടതികള്‍ കൂടി സ്ഥാപിക്കും.
വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം അനുവദിക്കുന്നത് സമീപഭാവിയില്‍ സാധ്യമല്ലെന്ന് തോമസ് പറഞ്ഞു.












Click it and Unblock the Notifications