ടെസ്റില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ്
തിരുവനന്തപുരം: വിദേശത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള മലയാളികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുന്നു.
വിദേശത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള മലയാളികള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് എടുത്ത ശേഷം ഡ്രൈവിംഗ് ടെസ്റില്ലാതെ പരീക്ഷയെഴുതി ലൈസന്‍സെടുക്കാമെന്ന വ്യവസ്ഥ അടുത്തുതന്നെ നിലവില്‍വരും.
വിദേശത്ത് ലൈസന്‍സുള്ള മലയാളികള്‍ക്ക് നാട്ടില്‍ വണ്ടിയോടിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ് ഒഴിവാക്കിക്കിട്ടാന്‍ ആര്‍ ടി ഒക്ക് വിദേശമലയാളികള്‍ അപേക്ഷ നല്‍കിയാല്‍ മതിയാവും. അന്താരാഷ്ട്ര ലൈസന്‍സ് ഉള്ള വിദേശ മലയാളികള്‍ക്ക് ലൈസന്‍സ് ആര്‍ ടി ഒയെ കൊണ്ട് സാക്ഷ്യപ്പെടുത്തി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.












Click it and Unblock the Notifications